കോവിഡ് ബാധിക്കുമെന്ന ഭയത്താല്‍ ഗ്രാമവാസികളും വീട്ടുകാരും ഗ്രാമത്തിലേയ്ക്ക് വരാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇരുപതുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വാട്ടര്‍ടാങ്കിനുള്ളില്‍ ചാടിയായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
കാര്‍ഷിക ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് യുവതി മഹാരാഷ്ട്രയിലേയ്ക്ക് പോയത്. മഹാരാഷ്ട്രയിലെ ജല്‍നയിലായിരുന്നു പരിശീലന ക്യാമ്പ്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഖമ്മം വരെ എത്തിയ യുവതി അവിടെയുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിച്ചു.
ശേഷം പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗ്രാമത്തിലേയ്ക്ക് തിരികെ പോകുകയും ചെയ്തു. എന്നാല്‍ ഗ്രാമത്തില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയോട് ഗ്രാമവാസികള്‍ മോശമായി പെരുമാറിയതിനുള്ള മനോവിഷമം മൂലം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.