June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022

കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപാതകം ആസൂത്രിതം

By Janayugom Webdesk
February 14, 2020

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം 51 വയസ്സുള്ള ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനിയുടേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയിലാണ് സംഭവം. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുളളു.

സംസ്ഥാനത്ത് സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച്‌ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചിരുന്നു. തുടർന്നു ഫെബ്രുവരി എട്ടിന് സ്ത്രീയെ കാണാതായെന്നു കാട്ടി ബന്ധുക്കൾ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെന്ന് കണ്ടെത്തി.

ആഭരണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടാണ് മൃതദേഹം അമ്പലപ്പാറ സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഹൈന്ദവ ആചാരരീതിയിലുള്ള ഒരു സ്വര്‍ണത്തിന്റെ താലി ചെയ്ന്‍ മാത്രമാണ് സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. കാണാതായ സ്ത്രീ ചികിത്സയ്ക്കായി കുറാഞ്ചേരിയിലെ മാനസിക ചികിത്സാ കേന്ദ്രത്തിൽ വരാറുണ്ട്. കാണാതാവുന്ന സമയം ഇവർ ധരിച്ചിരുന്നത് നീലയിൽ വെള്ള പൂക്കളുള്ള സാരിയാണ്. ജഡത്തിനു സമീപം കണ്ട സാരിയും ഇതിനോട് സാമ്യമുള്ളതാണ്.

മൃതദേഹത്തിന് മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ട്. മുഖഭാഗം കത്തിക്കരിഞ്ഞ് വികൃതമായിട്ടുണ്ട്. സമീപത്ത് കത്തിക്കരിഞ്ഞ സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. കൂടാതെ കന്നാസും മദ്യക്കുപ്പികളും പരിസരത്ത് ചിതറിക്കിടക്കുന്നുമുണ്ട്. കുറാഞ്ചേരിയിലെ പ്രധാന റോഡിനു സമീപുള്ള ഈ സ്ഥലം ചെറിയ കുന്ന് മറഞ്ഞു നിൽക്കുന്ന ഇടമാണ്. ഇവിടെ മദ്യപസംഘങ്ങളുടെ താവളം കൂടിയാണ്.

അതേസമയം നേരത്തെ ഈ സ്ഥലം കൊലയാളി കണ്ടുവെച്ച് പോയതാകാമെന്നാണ് പൊലീസ് നിഗമനം. കുന്നിന്‍ മുകളില്‍ കൊണ്ടുവന്നാണ് തീവച്ചു കൊന്നതെന്ന് വ്യക്തമല്ല. വേറെ എവിടെയെങ്കിലും വച്ചു കൊന്ന ശേഷം മൃതദേഹം കത്തിക്കാൻ വേണ്ടി കുന്നിൻ പുറത്തു കൊണ്ടുവന്നതാകാമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല. കുറാഞ്ചേരി മേഖലയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് അന്വേഷണം നടത്തി വരുകയാണ്. പോലീസ് നായയും സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Eng­lish Sum­ma­ry; lady’s burned body found, dead body identified

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.