തമിഴ് സംവിധായകനും നടനും നിര്‍മ്മാതാവും തിരക്കഥകൃത്തുമാണ് പാര്ഥിപന്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഹൗസ്ഫുള്, ഇവാന്, പുതിയ പാതൈ, കഥയ് തിരക്കഥയ് വാസനം ഇയക്കം എന്നിവയാണ് അവ. ഒറ്റ സെരുപ്പ് സൈസ് 7 എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്ത് അഭിനയിച്ചത്. പുതിയതായി അഭിനയിക്കുന്നത് വിജയ് സേതുപതിയുടെ തുഗ്ലഗ് ദര്‍ബാര്‍ എന്ന ചിത്രത്തിലാണ്.
2004 ല്‍ പാര്‍ഥിപന്റെ സംവിധാനം ചെയ്ത ചിത്രമായിരുന്നു കുടയ്കുള്‍ മഴയ്. അന്ന് അതില്‍ അഭിനയിക്കാന്‍ ആദ്യം നയന്‍താരയെയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ നയന്‍താരയ്ക്ക് പകരം അന്ന് ചിത്രത്തില്‍ അഭിനയിച്ചത് മധുമിതയായിരുന്നു. പിന്നീട് നയന്‍താര തമിഴില്‍ അരങ്ങേറ്റം കുറിച്ചത് 2005ല്‍ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയാണ്.
കുടൈക്കുള്ളില്‍ മഴൈ എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ എത്തുമായിരുന്നില്ലെന്ന് ഒരു അഭിമുഖത്തില്‍ പാര്ഥിപന് പറഞ്ഞത്. നന്താരയുടെ വളര്‍ച്ചയില്‍ താന്‍ ഒരുപാട് സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു.
നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് പാര്‍ഥിപനും നയന്‍താരയും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തില്‍ പാര്ഥിപന് വില്ലന്‍ വേഷത്തിലാണ് എത്തിയത്. നെട്രികണ്‍, മൂക്കുത്തി അമ്മന്‍, അണ്ണാത്തെ, കാതുവക്കുള്ളെ രണ്ട് കാതല്‍ എന്ന ചിത്രങ്ങളാണ് നയന്‍താരയുടേതായി വരാനിരിക്കുന്നത്.
ENGLISH SUMMARY:ladysuper star nayantara first film
You may also like this video