ലഖിംപൂര്‍ ഖേരി അതിക്രമത്തില്‍ പ്രതി ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വിചാരണക്കോടതിക്ക്, ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആശിഷ് മിശ്രയ്ക്ക് കോടതി ഇടക്കാല ജാമ്യം നല്‍കിയത്. ഇത് സ്ഥിരജാമ്യമാക്കി മാറ്റുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിലെ 117 സാക്ഷികളില്‍ ഏഴു പേരെ ഇതുവരെ വിസ്തരിച്ചത്. വിചാരണക്കോടതി നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ട്. ഇതിനായി സമയക്രമം നിശ്ചയിക്കാന്‍ വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
കര്‍ഷക പ്രക്ഷോഭത്തിനിടെ യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ മൗര്യ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധിക്കാനെത്തിയവരിലേക്ക്, കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റിയെന്നാണ് കേസ്. വാഹനമിടിച്ച് നാല് കര്‍ഷകരാണ് മരിച്ചത്. ഡ്രൈവറും രണ്ടു ബിജെപി പ്രവര്‍ത്തകരും, രോഷാകൂലരായ ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ മരിച്ചു. ഒരു മാധ്യമ പ്രവര്‍ത്തകനും അതിക്രമത്തിനിടെ മരിച്ചിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ്.
English Summary: Lakhimpur Kheri violence: Bail for Ashish Mishra
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.