ചരിത്ര മഹാറാലി 27 ന് പട്നയിൽ, ലക്ഷങ്ങൾ പങ്കെടുക്കും: കനയ്യകുമാർ

Web Desk

പട്ന

Posted on February 23, 2020, 9:49 pm

ജന ഗണ മന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഫെബ്രുവരി 27 ന് പട്ന ഗാന്ധി മൈതാനിയിൽ വൻ റാലി നടക്കുമെന്നും അഞ്ചു ലക്ഷത്തിലധികം പേർ പങ്കെടുമെന്ന് പ്രതീക്ഷിക്കുന്നതായും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്ന പൗരത്വ ഭേദഗതി നിയമം എന്ന കരിനിയമത്തിനെതിരെയാണ് ജനഗണമനയാത്ര ജനങ്ങളോട് സംസാരിച്ചത്. ബിഹാറിൽ പുതിയ മുന്നേറ്റത്തിന് ശ്രമം നടത്തുന്ന പ്രശാന്ത് കിഷോറിനെ കാണാൻ ക്ഷണം ലഭിച്ചുവോയെന്ന ചോദ്യത്തിന് ഞാൻ രാജ്യത്തെ സ്നേഹിക്കുന്നുവെന്നും സ്ഥാനമാനങ്ങളിൽ താല്പര്യമില്ലെന്നും കനയ്യ മറുപടി നല്കി.

എൻ‌ഡി‌എയുടെ ജനവിരുദ്ധ — ഫാസിസ്റ്റ് നയങ്ങൾക്കെതിരെ എല്ലാ കക്ഷികളും യോജിക്കണമെന്നാണ് അഭിപ്രായം. പ്രശാന്ത് കിഷോറിൽ നിന്ന് ഇതുവരെ ഒരു ക്ഷണവും ലഭിച്ചിട്ടില്ല. ബിഹാറിന്റെ വികസനവും ഭരണഘടന സംരക്ഷിക്കുന്നതും എന്ന വിഷയത്തിൽ എല്ലാവരും ഒരുമിച്ച് പോരാടുന്നതാണ് നല്ലതെന്ന് കനയ്യ കൂട്ടിച്ചേർത്തു. ഷക്കീൽ അഹമ്മദ്, നിവേദിത ഝാ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ENGLISH SUMMARY: Lakhs of peo­ple par­tic­i­pat­ed in the jan gan mana ral­ly’s last day

YOU MAY ALSO LIKE THIS VIDEO