ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ സുവിശേഷക അറസ്റ്റിൽ. കോട്ടയം പാമ്പാടി സ്വദേശി ജോളി വർഗീസിനെയാണ്(62) അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണൂർ സ്വദേശികളായ മൂന്നുപേരിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തില്‍ സുവിശേഷപ്രവർത്തകൻ പായിപ്പാട് സ്വദേശി തോമസ് രാജനെ ഒരുമാസം മുമ്പ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2022ൽ മണ്ണൂരിൽ സുവിശേഷപ്രവർത്തകയായി പ്രവർത്തിക്കവേയാണ് ജോളി വർഗീസ് ഇംഗ്ലണ്ടിൽ നഴ്സിങ് ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിൽനിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പുകേസുകളിൽ പ്രതിയാണ് ഇവര്‍. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.