സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശി തമിഴരസനെയാണ് താംബരം പൊലീസ് അറസ്റ്റ് ചെയ്തത്. നിയമ വിദ്യാര്‍ത്ഥിയും ബി ജെ പി പ്രവര്‍ത്തകനുമാണ് തമിഴരശന്‍. ആന്ധ്ര സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൊലീസിൽ പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി നൽകിയി. ഇയാളുടെ ലാപ്ടോപ്, ഫോൺ എന്നിവയിൽനിന്നു പത്തിലേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.