Web Desk

ന്യൂഡൽഹി

May 25, 2021, 9:36 pm

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചുവിളിക്കണം:സിപിഐ

Janayugom Online

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉടൻ തിരിച്ചുവിളിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. പട്ടേലിന്റെ സ്വേച്ഛാധിപത്യപരവും ജനവിരുദ്ധവുമായ നടപടികൾ പ്രതിഷേധാർഹമാണ്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ തകർക്കാനും ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിനുമായി ബിജെപിയുടെ കേന്ദ്ര സർക്കാർ ഗവർണർ ഉൾപ്പെടെയുള്ള ഭരണഘടനാ പദവികൾ ദുരുപയോഗം ചെയ്യുകയാണ്. ഇതാണ് പശ്ചിമബംഗാളിലും പുതുച്ചേരിയിലും മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചെയ്തുകൊണ്ടിരിക്കുന്നത്.

ലക്ഷദ്വീപ് ഒരു ദ്വീപും അവിടത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങൾ മുസ്‌ലിം സമുദായത്തിൽപ്പെട്ടവരുമാണ്. ദ്വീപിലെ ജനങ്ങൾ എന്ത് ഭക്ഷിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ നിർദ്ദേശിക്കുകയാണ്. സംഭവങ്ങളിൽ ജനങ്ങൾ രോഷാകുലരും അസ്വസ്ഥരും നിരാശരുമാണ്. അധികാരസംവിധാനങ്ങള്‍ ദുർവിനിയോഗം ചെയ്യുന്ന ബിജെപി സർക്കാരിന്റെ നടപടിയിൽ ഭരണഘടനാ തലവനും നിയമവ്യവസ്ഥയുടെ നടത്തിപ്പുകാരനും എന്ന നിലയിൽ രാഷ്ട്രപതി ഇടപെടണം. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികൾ സ്വീകരിക്കുവാൻ രാഷ്ട്രപതി സന്നദ്ധനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Lak­shad­weep admin­is­tra­tor should be recalled imme­di­ate­ly: CPI

You may also like this video;