September 26, 2022 Monday

Related news

September 12, 2022
August 13, 2022
August 3, 2022
July 27, 2022
May 22, 2022
August 22, 2021
August 10, 2021
August 7, 2021
August 6, 2021
August 6, 2021

ലക്ഷദ്വീപ്: സന്ദർശനാനുമതി നിരസിച്ചത് നിയമവിരുദ്ധം

Janayugom Webdesk
കൊച്ചി
August 6, 2021 10:19 pm

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം പിമാരുടെ അപേക്ഷ നിരസിച്ചത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. അപേക്ഷകരുടെ വാദം കേൾക്കാതെ തള്ളിയത് നിയമവിരുദ്ധ നടപടിയാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ എം പിമാരെ കേട്ടതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവു എന്ന് കോടതി നിർദ്ദേശിച്ചു.

ടി എൻ പ്രതാപനും ഹൈബി ഈഡനുമാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. ലക്ഷദ്വീപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണം. നേരത്തെ ലക്ഷദ്വീപ് സന്ദർശിക്കാൻ നിരവധി തവണ ഇടത്-കോൺഗ്രസ് എംപിമാർ അപേക്ഷ നൽകിയിരുന്നുവെങ്കിലും ദ്വീപ് ഭരണകൂടം ഇത് തള്ളുകയായിരുന്നു.

കഴിഞ്ഞമാസം ലക്ഷദ്വീപ് യാത്രക്ക് അനുമതി തേടിയ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി എൻ പ്രതാപന്റെയും ഹൈബി ഈഡന്റെയും അപേക്ഷകൾ ഏഴുദിവസം ക്വാറന്റൈൻ നിർബന്ധമാണെന്നുകാട്ടി അനുവദിച്ചിരുന്നില്ല. ക്വാറന്റൈനും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടും അനുമതി നൽകിയില്ല.

ഇതിനെതിരെയാണ് എംപിമാർ ഹൈ­ക്കോടതിയെ സമീപിച്ചിരുന്നത്. 10 ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് ചില രേഖകൾ കൂടുതലായി സമർപ്പിക്കണമെന്ന് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇവർ പുതിയ രേഖകളോടെ വീണ്ടും അപേക്ഷ സമർപ്പിച്ചു.

തുടർന്നാണ് മൂന്നു പേരുടെയും അപേക്ഷ കളക്ടർ തള്ളിയത്.

Eng­lish Sum­ma­ry: Lak­shad­weep: Denial of vis­it per­mit is illegal

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.