September 28, 2022 Wednesday

Related news

September 26, 2022
September 24, 2022
September 24, 2022
September 22, 2022
September 20, 2022
September 20, 2022
September 18, 2022
September 18, 2022
September 17, 2022
September 17, 2022

ലക്ഷദ്വീപ്: എൽഡിഎഫ് പ്രതിഷേധം വിജയിപ്പിക്കുക :കാനം രാജേന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം
May 29, 2021 8:19 pm

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ഫാസിസ്റ്റ് നടപടികൾക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ജൂൺ മൂന്നിന് കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ അണിചേരാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കളോടും ബഹുജനങ്ങളോടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ചു വരുന്നത്. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങളാണ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ. ജനങ്ങളുടെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും നടപടികളിൽ നിന്ന് അഡ്മിനിസ്ട്രേറ്റർ പിന്തിരിയുന്നില്ല. ഈ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം വളർത്തിക്കൊണ്ടുവരാൻ കാനം രാജേന്ദ്രൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Eng­lish summary;Lakshadweep: LDF protest wins: Kanam Rajendran

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.