Web Desk

ക​വ​ര​ത്തി

May 31, 2021, 7:05 pm

കോവിഡ് വ്യാപനം; ല​ക്ഷ​ദ്വീ​പില്‍ ലോക്ഡൗണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീട്ടി

Janayugom Online

ല​ക്ഷ​ദ്വീ​പി​ലെ നാ​ല് ദ്വീ​പു​ക​ളി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലു​ള്ള ക​വ​ര​ത്തി, ആ​ന്ത്രോ​ത്ത്, ക​ല്‍​പ്പേ​നി, അ​മി​നി, മി​നി​ക്കോ​യ് ദ്വീ​പു​ക​ളി​ലാ​ണു ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. കി​ല്‍​ത്താ​ന്‍, ച​ത്‌​ല​ത്, ബി​ത്ര, ക​ട​മ​ത്ത്, അ​ഗ​ത്തി ദ്വീ​പു​ക​ളി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യു തുടരും.

7928 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 5,890 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 32 പേ​ര്‍ മ​രി​ച്ചു. നി​ല​വി​ല്‍ 2,006 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്. ക​വ​ര​ത്തി- 1025, ആ​ന്ത്രോ​ത്ത്-487, ക​ല്‍​പ്പേ​നി-138, മി​നി​ക്കോ​യ്-134, കി​ല്‍​ത്താ​ൻ‑80, അ​മി​നി- 73, അ​ഗ​ത്തി-25, ക​ട​മ​ത്ത്-24, ചെ​ത്‌​ല​ത്-20 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ദ്വീ​പു​ക​ളി​ലെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എണ്ണം.

ENGLISH SUMMARY:lakshwadeep lock­down extend­ed to one week
You may also like this video