November 30, 2022 Wednesday

Related news

November 20, 2022
November 15, 2022
November 8, 2022
November 4, 2022
November 3, 2022
November 3, 2022
November 1, 2022
October 31, 2022
October 28, 2022
October 26, 2022

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കി ലക്ഷദ്വീപ് പൊലീസ്

Janayugom Webdesk
കൊച്ചി
June 16, 2021 4:17 pm

ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കി ലക്ഷദ്വീപ് പൊലീസ്. ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ജൂണ്‍ 20 ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ എത്താനാണ് നിര്‍ദ്ദേശമെന്നും അവിടെ എത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്നുമാണ് ജാമ്യ ഹര്‍ജിയില്‍ ഐഷ സുല്‍ത്താന പറഞ്ഞിരുന്നത്.
എന്നാല്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നും, ഐഷയുടെ ആശങ്ക നിലനില്‍ക്കുന്നതല്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

ക്രിമിനല്‍ നടപടി ചട്ടം 41എ പ്രകാരമാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ഐഷയ്‌ക്കെതിരെ ചുമത്തിയ ദേശവിരുദ്ധ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ലക്ഷദ്വീപ് പൊലീസ് വ്യക്തമാക്കി.

ഐഷ സുല്‍ത്താനയുടെ മുന്‍‌കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ലക്ഷദ്വീപ് പൊലീസിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോവെപ്പണ്‍ പരാമര്‍ശം നടത്തിയതിനാണ് കവരത്തി പൊലീസ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ആയിരുന്നു തന്റെ പരാമര്‍ശമെന്ന് വിശദീകരണവുമായി ഐഷ സുല്‍ത്താന രംഗത്ത് വന്നു.

Eng­lish sum­ma­ry: lak­shad­weep police on Aisha sulthana’s bail plea

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.