29 March 2024, Friday

ഇൻഡ്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടാന്‍ ലക്ഷ്മി പ്രസൂണിന് കാഴ്ച പരിമിതി തടസമായില്ല: അഭിനന്ദിച്ച് യുവകലാസാഹിതി

Janayugom Webdesk
ഫറോക്ക്
October 3, 2021 11:34 am

കാഴ്ച പരിമിതിയെ അതിജീവിച്ച്  ഇൻഡ്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ ലക്ഷ്മി പ്രസൂണിനെ യുവകലാസാഹിതി ഫറോക്ക് മേഖല അനുമോദിച്ചു. പീരിയോഡിക്  ടേബിളിലെ 118 എലിമെൻ്റുകളും അവയുടെ ചിഹ്നം, ആറ്റോമിക് സംഖ്യ ഇവയും 6 മിനിറ്റ് 45 സെക്കറ്റുകൊണ്ടു  അനായാസം പറഞ്ഞാണ് ലക്ഷ്മി പ്രസൂൺ ഇൻഡ്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയത്. ഫറോക്ക് ബി ഇ എം യു പി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഈ 11 വയസ്സുകാരി.   വെസ്റ്റ് നല്ലൂരിലെ ഉപമയിൽ സംയുക്തയുടെയും പ്രസൂണിൻ്റെയും ഏകമകളാണ്  ഈ മിടുക്കി. മറുപടി പ്രസംഗത്തിൽ  118 മൂലകങ്ങളുടെ പേരും ചിഹ്നവും അറ്റോമിക് ചിഹ്നവും ലക്ഷ്മി പ്രസൂൺ സദസ്സിൽ  അവതരിപ്പിച്ചു.

ഫറോക്ക് ബി ഇ എം യു പി സ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ലക്ഷ്മി.  വെസ്റ്റ് നല്ലൂരിലെ ഗൃഹാങ്കണത്തിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് എം എ ബഷീർ അദ്ധ്യക്ഷനായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ ഉദ്ഘാടനം  ചെയ്തു.  യുവകലാസാഹിതി  ജില്ലാ പ്രസിഡണ്ട് ഡോ: ശരത് മണ്ണൂർ , മേഖലാ സെക്രട്ടറി വിജയകുമാർ പൂതേരി, സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ  മനാഫ് താഴത്ത്,  എൻ രാമചന്ദ്രൻ,  സി എൻ ദയാനന്ദൻ , പി കെ ഹഫ്സൽ, ഷീന മാണിക്കോത്ത്, മദനമോഹനൻ, പി സംയുക്ത, പി കെ നന്ദകുമാർ, ടി ശ്രീധരൻ  എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Lak­sh­mi Pra­soon’s visu­al impair­ment did not pre­vent her from earn­ing a place in the India Book of Records

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.