6 November 2025, Thursday

Related news

November 6, 2025
November 6, 2025
November 6, 2025
November 4, 2025
November 3, 2025
November 1, 2025
November 1, 2025
November 1, 2025
November 1, 2025
November 1, 2025

മലയാളം വാനോളം ‘ലാൽ’സലാം; മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

Janayugom Webdesk
തിരുവനന്തപുരം
October 4, 2025 6:54 pm

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ‘മലയാളം വാനോളം ലാൽസലാം’ എന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് പുരസ്കാരം സമ്മാനിച്ചു. മോഹൻലാലിന് ലഭിച്ച ഈ പുരസ്കാരം മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് ഫാൽക്കെ പുരസ്കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനകരമാണ്. ഫാൽക്കെ അവാർഡിലൂടെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ഉന്നത പീഠത്തിന്റെ അധിപനായി മോഹൻലാൽ മാറിയെന്നും, മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയിൽ വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. രാഷ്ട്രീയ, സിനിമാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.