Web Desk

January 24, 2021, 10:53 am

ലാലുപ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റി.

Janayugom Online

ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റി. എഴുപത്തിരണ്ടുകാരനായ ലാലു റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദ്ദേശാനുസരണമാണ് നടപടി. അസുഖങ്ങൾക്ക് പുറമേ കടുത്ത അണുബാധയും ലാലുവിനെ ബാധിച്ചതായാണ് വിവരം.

ഇന്നലെ ആരോഗ്യനില വഷളായതിനെ തുടർന്ന് ലാലുവിന്റെ കുടുംബാംഗങ്ങളെ പൊലീസ് ആരോഗ്യ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ മകൾ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. 1990 ലെ കാലിത്തീറ്റ അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

eng­lish sum­ma­ry :Lalu Prasad Yadav trans­ferred to Del­hi AIIMS
you may also like this video :