March 21, 2023 Tuesday

Related news

April 24, 2022
February 16, 2021
December 8, 2020
November 5, 2020
September 4, 2020
August 27, 2020
June 11, 2020
May 15, 2020
April 30, 2020
April 27, 2020

ഭൂരഹിത ആദിവാസികൾക്ക് ഭൂമി; മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Webdesk
തിരുവനന്തപുരം
June 11, 2020 9:27 pm

കേന്ദ്ര വനാവകാശ നിയമ പ്രകാരം പട്ടികവർഗക്കാർക്ക് നൽകാനായി വിവിധ സ്ഥലങ്ങളിൽ നടപടിക്രമം പൂർത്തീകരിച്ച 510 പേർക്കുള്ള ഭൂമി എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച നിക്ഷിപ്ത വനഭൂമിയിൽ വാസയോഗ്യമായ ഭൂമി അടിയന്തരമായി വിതരണം ചെയ്യും. വാസയോഗ്യമല്ലാത്ത 8,145 ഏക്കർ ഭൂമിക്ക് പകരം ഭൂമി കണ്ടെത്തി നൽകാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

4,361 പട്ടികവർഗക്കാർക്ക് 3,588.52 ഏക്കർ ഭൂമിയാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നൽകിയത്. സുപ്രീം കോടതിവിധി പ്രകാരം ലഭിച്ച നിക്ഷിപ്ത വനഭൂമിയിൽ 1804.75 ഏക്കർ ഭൂമി 2,568 പേർക്ക് വിതരണം ചെയ്തു. 478 പേർക്ക് 174.77 ഏക്കർ ഭൂമി ലാന്റ് ബാങ്ക് പദ്ധതി പ്രകാരം വാങ്ങി നൽകി. കേന്ദ്ര വനാവകാശ നിയമ പ്രകാരം 1,315 പേർക്ക് 1,609 ഏക്കർ ഭൂമിക്കുള്ള ആർഒആർ നൽകി.

അവശേഷിക്കുന്ന 10,944 പേരിൽ റെക്കോർഡ് ഓഫ് റൈറ്റ്സ് പ്രകാരം 5,111 പേർക്ക് ഭൂമി നൽകും. നടപടിക്രമങ്ങൾ കഴിഞ്ഞാൽ രണ്ടുമാസത്തിനകം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 310 പേർക്ക് ഭൂമി നൽകാനുള്ള നടപടി ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം പൂർത്തികരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഇത് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.