സുപ്രീം കോടതി ഉത്തരവനുസരിച്ച് ബാബറി മസ്ജിദിന് പകരം പള്ളി നിര്‍മിക്കാന്‍ ഉത്തർപ്രദേശ് സര്‍ക്കാര്‍ അനുവദിച്ച സ്ഥലം മസ്ജിദ് നിലനിന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെ. അയോധ്യയിലെ ധാണിപൂര് ഗ്രാമത്തില്‍ ലക്നൗ ഹൈവേക്കടുത്താണ് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചിരിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഹൈന്ദവ ചടങ്ങായ ’14 കോസി പരിക്രമ’ നടക്കുന്ന അതിര്‍ത്തിക്ക് പുറത്തായാണ് പള്ളിക്ക് സ്ഥലം അനുവദിച്ചതെന്ന് യുപി സർക്കാർ വൃത്തങ്ങൾ പറയുന്നു. പരിക്രമ നടക്കുന്നതിന് പുറത്ത് മാത്രമേ പള്ളിക്ക് സ്ഥലം അനുവദിക്കാവൂവെന്ന് അയോധ്യയിലെ സന്യാസി സമൂഹം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അയോധ്യ പട്ടണത്തിന് 42 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് 14 കോസി പരിക്രമക്കായി വിശ്വാസികള്‍ സമ്മേളിക്കാറുള്ളത്.
ഗതാഗത സൗകര്യവും സാമുദായിക സൗഹൃദവുമുള്ള സ്ഥലമാണിതെന്ന് യു പി മന്ത്രി ശ്രീകാന്ത് ശര്‍മ പറഞ്ഞു. മൂന്ന് സ്ഥലങ്ങളായിരുന്നു മസ്ജിദിന് വേണ്ടി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നത്. ഇതിലൊന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചതെന്ന് അദേഹം വ്യക്തമാക്കി.
English summary:Land gives 25 km away from Ayodhya temple to build mosque
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.