ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നല്‍കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി കൈപറ്റിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും, ആര്‍ജെഡി നേതാവുമായി ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്റിദേവി, മകന്‍ തേജ് പ്രതാപ് യാദവ് എന്നിവരെ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. നാളെയാണ് ലാലു പ്രസാദ് യാദവ് ഹാജരാകേണ്ടത്.
റാബ്റി ദേവി, തേജ് പ്രതാപ് യാദവ് എന്നിവർ ഇന്ന് ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. 2004‑നും 2009‑നുമിടയിൽ ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കേ റെയിൽവേയിൽ ജോലി നൽകാമെന്നുപറഞ്ഞ് തന്റെ കുടുംബത്തിന്റെ പേരിലേക്ക് ഭൂമി എഴുതിവാങ്ങിയെന്നാണ് ആരോപണം.
2023 ൽ കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവിന്റെ ഡൽഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ വസതിയിലടക്കം 24 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തിയിരുന്നു. യു.എസ്. ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളും 53 ലക്ഷം രൂപയും അരക്കിലോ സ്വർണക്കട്ടിയും ഒന്നരക്കിലോ സ്വർണാഭരണങ്ങളും ലാലുപ്രസാദ് യാദവ് കുടുംബത്തിൽനിന്ന് പിടിച്ചെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.