June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഭൂമി ഇടപാട് : കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

By Janayugom Webdesk
January 20, 2020

സഭാ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ കോടതി കേസെടുത്തു. കരുണാലയത്തിന്റെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് സ്വമേധയാ കേസെടുത്തത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതികളിൽ നിലനിന്നിരുന്നത്. ഇതിൽ രണ്ട് കേസുകൾ നേരത്തെതന്നെ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്തിരുന്നു. ആ കേസുകളിൽ കർദിനാൾ ഉൾപ്പെടെയുള്ളവർ നേരത്തെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ മറ്റ് രണ്ട് കേസുകൾ കൂടി ഭൂമി ഇടപാടിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഗൂഢാലോചന, ആധാരത്തിൽ തെറ്റായ വിവരങ്ങൾ ചേർക്കൽ, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കർദിനാൾ, സീറോ മലബാർ സഭയുടെ സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഫാ. ജോഷി പുതുവ എന്നിവർക്കെതിരേ കോടതി സ്വമേധയാ കേസെടുത്തത്. കരുണാലയത്തിന്റെ നിയന്ത്രണത്തിലുള്ള അലക്സൺ ബ്രദേഴ്സ് ചാരിറ്റി പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കാൻ സഭക്ക് സൗജന്യമായി നൽകിയ ഭൂമി സാമ്പത്തിക നേട്ടമുണ്ടാക്കാൻ മറിച്ചുവിറ്റുവെന്നു കാണിച്ച് പെരുമ്പാവൂർ സ്വദേശി ജോഷി എന്നയാൾ നൽകിയ ഹർജിയിലാണ് നടപടി. ഭൂമി ഇടപാടിലെ അന്വേഷണ കമ്മിഷൻ അംഗമായ ബെന്നി മാരാംപറമ്പിൽ തുടങ്ങിയ സാക്ഷികളെ വിസ്തരിച്ചശേഷമാണ് പ്രഥമ ദൃഷ്ട്യാ കുറ്റങ്ങളുണ്ടെന്നു കണ്ടെത്തി കർദിനാളിനും മറ്റുമെതിരേ കേസെടുത്തത്. മാർച്ച് 13 ന് കോടതിയിൽ നേരിട്ട് ഹാജരാവാൻ കർദിനാൾ ജോർജ് ആലഞ്ചേരിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ മറ്റു മൂന്നു കേസുകൾകൂടി കോടതിയിൽ നിലവിലുണ്ട്.

Eng­lish sum­ma­ry: Land issue: Anoth­er case against Car­di­nal Alancheri

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.