Web Desk

തിരുവനന്തപുരം

January 24, 2020, 10:46 am

ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവം: ജെസിബി ഡ്രൈവർ കീഴടങ്ങി

Janayugom Online

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ ജെസിബി ഡ്രൈവർ കീഴടങ്ങി. വിജിനാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ആക്രമം നടത്തിയ സംഘത്തിൽ വിജിനുമുണ്ടായിരുന്നു.

തിരുവനന്തപുരം കാട്ടാക്കടയ്ക്കടുത്ത് കാഞ്ഞിരംമൂടിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അമ്പലത്തിന്‍കാല സ്വദേശി സംഗീതാണ് മരിച്ചത്. സംഗീതിന്റെ പുരയിടത്തിൽ നിന്ന് ഇന്ന് പുലർച്ചെ ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് കടത്താന്‍ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവിലാണ് ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തിയത്.

YOU MAY ALSO LIKE THIS VIDEO