ഭൂമി തരംമാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ റവന്യുമന്ത്രി കെ രാജൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.
ഭക്ഷ്യമന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായിരിക്കും. വി കെ പ്രശാന്ത് എംഎൽഎ, ശശി തരൂർ എംപി, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാകും.
സംസ്ഥാനത്തെ ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം റവന്യു ഡിവിഷണൽ ഓഫിസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ നിയമഭേദഗതിയിലൂടെ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 27 റവന്യു ഡിവിഷണൽ ഓഫിസുകളിലായി നിലവിൽ നടത്തി വരുന്ന ഭൂമി തരം മാറ്റൽ നടപടികൾ വികേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തിൽ 71 ഡെപ്യൂട്ടി കളക്ടർമാർക്ക് നൽകും. ഭൂമിതരം മാറ്റൽ നടപടികൾ അതിവേഗത്തിലാക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്‌വേർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനങ്ങളും പൂർത്തിയായിട്ടുണ്ട്.
ചടങ്ങിൽ അടൂർ പ്രകാശ് എംപി, എംഎൽഎമാരായ ഒ എസ് അംബിക, ആന്റണി രാജു, കെ ആൻസലൻ, സി കെ ഹരീന്ദ്രൻ, വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി, ഐ ബി സതീഷ്, വി ശശി, ജി സ്റ്റീഫൻ, എം വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാന്റ് റവന്യു കമ്മിഷണർ ഡോ. എ കൗശിഗൻ, ലാന്റ് റവന്യൂ എക്‌സിക്യൂട്ടീവ് ജോയിന്റ് കമ്മിഷണർ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഐഎൽഡിഎം എ ഗീത, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി മേയർ പി കെ രാജു, വാർഡ് കൗൺസിലർ എസ് ജയചന്ദ്രൻ നായർ എന്നിവര്‍ പങ്കെടുക്കും.
English Summary: Land reclassification process is now faster
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.