Web Desk

December 28, 2019, 9:41 pm

ഭൂപരിഷ്ക്കരണനിയമം രാജ്യത്തിനാകെ മാതൃകയായ ചുവടുവയ്പ്പ്: മന്ത്രി പി തിലോത്തമൻ

Janayugom Online

അമ്പലപ്പുഴ: കേരകർഷക സംഘം സംസ്ഥാന സമ്മേളനത്തിന് അമ്പലപ്പുഴ ടൗൺ ഹാളിൽ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ഭുപരിഷ്ക്കരണ നിയമത്തിന് 50 വയസ്സ്’ എന്ന സെമിനാർ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനാകെ മാതൃകയായ ചുവടുവെയ്പായിരുന്നു ഭൂപരിഷ്ക്കരണ നിയമമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്തു നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ മറ്റൊരു ഭൂപരിഷ്ക്കരണത്തിന് തുടക്കമാകുമെന്നും തിലോത്തമൻ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ സി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരഫെഡ് ചെയർമാൻ അഡ്വ. ജെ വേണുഗോപാലൻ നായർ വിഷയാവതരണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ലാൽ വർഗ്ഗീസ് കല്പകവാടി, എ പ്രദീപൻ, അഡ്വ. ജോയിക്കുട്ടി ജോസ്, കെ പി കൃഷ്ണൻകുട്ടി, കെ എം സാലിഹ്, എൻ സുകുമാരപിള്ള, ഇ കെ ജയൻ, കെ എം ജൂനൈദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി സുരേന്ദ്രൻ സ്വാഗതവും കേരകർഷകസംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബി സുരേഷ് നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.

‘you may like this video’