Tuesday
18 Jun 2019

പഴയ മൂന്നാറില്‍ റവന്യു ഭൂമിയില്‍ കയ്യേറ്റം

By: Web Desk | Sunday 19 May 2019 9:40 PM IST


സന്ദീപ് രാജാക്കാട്

മൂന്നാര്‍: പഴയമൂന്നാറില്‍ പട്ടാപ്പകല്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറാനുള്ള നീക്കം ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ തടഞ്ഞു. കാടുവെട്ടിത്തെളിച്ച് സ്ഥലം കയ്യേറുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ റവന്യു സംഘമെത്തിയെങ്കിലും കയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെട്ടു. കയ്യേറ്റം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ രേണു രാജ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് പഴയ മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വെട്ടിതെളിച്ച് സ്ഥലം കയ്യേറുന്നതായിട്ടുള്ള വിവരം ദേവികുളം സബ് കളക്ടര്‍ രേണു രാജിന് ലഭിക്കുന്നത്. എന്നാല്‍ സ്ഥലം കയ്യേറി കാടുകള്‍ വെട്ടി തെളിച്ചുകൊണ്ടിരുന്ന പത്തോളം പേര്‍ റവന്യു സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. റോഡിനോട് ചേര്‍ന്നുള്ള കോടികള്‍ വിലമതിക്കുന്ന സ്ഥലം പട്ടാപ്പകല്‍ കയ്യേറി വെട്ടിതെളിച്ചതിനെതിരേ മതിയായ അന്വേഷണം നടത്തുമെന്നും റവന്യു രേഖകള്‍ പരിശോധിച്ച ശേഷം ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു.

മൂന്നാര്‍ മേഖലയില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണുള്ളത്. ഇതില്‍ പലതും നിലവില്‍ നിയമക്കുരുക്കില്‍ പെട്ട് കിടക്കുന്നതാണ്. ഇത്തരം സാഹചര്യം നിലനില്‍ക്കുന്ന സമയത്ത് പട്ടാപകല്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറുന്നതിനുള്ള ശ്രമത്തിന് പിന്നില്‍ വന്‍ ഭൂമാഫിയാ സംഘമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

YOU MAY ALSO LIKE THIS:

Related News