October 3, 2022 Monday

Related news

November 11, 2021
September 14, 2021
February 23, 2021
February 12, 2021
September 10, 2020
August 15, 2020
August 12, 2020
August 11, 2020
August 7, 2020

വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു

Janayugom Webdesk
തൊടുപുഴ
September 10, 2020 12:27 pm

വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റേയും പൊലീസിന്റേയും നേതൃത്വത്തിൽ ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനിടെ രണ്ടു തൊഴിലാളികളെ പരുക്കുകളോടെ രക്ഷപെടുത്തി. അഞ്ചിരിക്കവല ചീമ്പാറ ജമാൽ (54), ഇടവെട്ടി പതിക്കുഴിയിൽ അന്ത്രു (55) എന്നിവർക്കാണ് പരുക്കേറ്റത്.

അപകടത്തിൽ ഗുരുതര പരുക്കേറ്റ ജമാലിനെ വിദഗ്ധ പരിശോനയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മീൻമുട്ടിയിലാണ് സംഭവം. പുൽപ്പറമ്പിൽ ജോബിയുടെ വീട്ടുമുറ്റത്തേയ്ക്കാണ് കനത്ത മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീണത്. അയൽവാസി മാഞ്ഞിലാട്ട് ജോസിന്റെ വീടിനോടു ചേർന്നുള്ള സംരക്ഷണഭിത്തിയുടെ അടിഭാഗം ബലപ്പെടുത്തുന്നതിനിടെ 12 ഉയർത്തിൽ നിന്നാണ് കെട്ട് ഇടിഞ്ഞ് വീണത്. സംഭവ സമയം നാല് തൊഴിലാളികളും ജോബിയുമാണ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. മറ്റുള്ളവർ ഓടിമാറിയെങ്കിലും രണ്ടു പേരുടെ ദേഹത്തേയ്ക്ക് മണ്ണും കല്ലും വീഴുകയായിരുന്നു. അരയ്ക്കൊപ്പം മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു തൊഴിലാളികൾ. ഫയർഫോഴ്സും നാട്ടുകാരും വളരെ നേരം പരിശ്രമത്തിനൊടുവിലാണ് ജമാലിനെ മണ്ണിനടിയിൽ നിന്ന് രക്ഷപെടുത്താനായത്. വീടും സംരക്ഷണ ഭിത്തിയും തമ്മിൽ വീതികുറവായതിനാൽ രക്ഷാ പ്രവർത്തനത്തെ ബാധിച്ചു.

സംഭവമറിഞ്ഞ് ഓടിയെത്തിയ ജനപ്രതിനിധികളും നാട്ടുകാരും ഇടവെട്ടി സപ്ലൈകോ ഗോഡൗണിൽ നിന്നുള്ള തൊഴിലാളികളുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നാലെ തൊടുപുഴ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻഓഫീസർ പി. വി രാജൻ്റെ നേതൃത്വ്വത്തിലുള്ളത്തിലുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി. തഹസിൽദാർ, വില്ലേജ് ഓഫീസർ, തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.