കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചില്‍ അഞ്ച് മരണം സ്ഥിരീകരിച്ചു . 10 പേരെ രക്ഷപ്പെടുത്തിയതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 70 ഓളം പേര് മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പരിക്കേറ്റവരെ രാജമല ആശുപത്രിയിലേക്ക് ചുമന്നാണ് എത്തിച്ചത്. ഇവിടെ നിന്നും ഇവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിലേക്ക് മാറ്റി.
അപകടം നടന്ന സ്ഥലത്തേയ്ക്ക് എത്തിപ്പെടുക ദുഷ്കരമാണ്. മൂന്നാര്‍— രാജമല റോഡിലെ പെരിയവര പാലം ഒലിച്ച് പോയിരുന്നു. ഇത് ഭാഗികമായി തുറന്നു . കനത്ത മഴയും ശക്തമായ മൂടല്‍ മഞ്ഞും രക്ഷപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. മെഡിക്കല്‍ സംഘത്തെ അപകട സ്ഥലത്തേയ്ക്ക് അയച്ചു. മണ്ണിടിഞ്ഞ് പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് എംഎം മണി വ്യക്തമാക്കി
English summary: land slide in idukki
You may also like this video: