ആര്യങ്കാവ് വില്ലേജ് പരിധിയിൽ അച്ചൻകോവിൽ കോടമല ഭാഗത്ത് ഉരുൾപൊട്ടി റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആളപായമില്ല. ജെസിബി ഉപയോഗിച്ച് മണ്ണും കല്ലുകളും നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
ഇന്നു രാവിലെ അഞ്ച് മണിയോട് കൂടിയുണ്ടായ ശക്തമായ മഴയിൽ കുളത്തൂപ്പുഴ വനത്തിനുള്ളിലാണ് ഉരുൾപൊട്ടിയത്. തുടര്‍ന്ന് അമ്പതേക്കർ കുഞ്ഞുമാൻ തോടിലൂടെ ശക്തമായ വെളളപ്പാച്ചിൽ ഉണ്ടാകുകയും തോടിന് സമീപം താമസിക്കുന്ന ഗണപതി വിലാസത്തില്‍ സരസ്സമ്മയുടെ വീട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ഈ കുടുംബത്തെ മാറ്റി താമസിപ്പിച്ചു.
നടരാജൻ, ചെല്ലപ്പൻ, പാപ്പാൻ എന്നിവരുടെ വീട്ടിലും വെള്ളം കയറിയിട്ടുണ്ട്. അമ്പതേക്കർ കുഞ്ഞു മാൻ തോടിന് കുറുകെയുള്ള പാലം മുങ്ങി ഗതാഗതം തടസപ്പെട്ടു. ഇപ്പോൾ പാലത്തിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
(പ്രതീകാത്മക ചിത്രം)
english summary;land slides in achankovil
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.