കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവിധതരം നികുതിയടവുകള്‍ മുടങ്ങിയവര്‍ ആശങ്കയിലാണ്. അതില്‍ സാധാരണക്കാരെയടക്കം അലട്ടുന്നതാണ് വസ്തുനികുതി. എന്നാലിനി അക്കാര്യത്തില്‍ പരിഭ്രമിക്കേണ്ട. പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും മറ്റ് സംരംഭകര്‍ക്കും 2021 ഡിസംബര്‍ 31 വരെ പിഴ കൂടാതെ അവരവരുടെ വസ്തുനികുതി അടയ്ക്കാം. ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചുകഴിഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് പരാമര്‍ശം ആറ് പ്രകാരം നേരത്തേ പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ആയിരുന്നു അവസാന തീയതി. സെപ്റ്റംബര്‍ ആറിന് പുറപ്പെടുവിച്ച പുതുക്കിയ ഉത്തരവുപ്രകാരം ഡിസംബര്‍ 31 വരെ പിഴയില്ലാതെ വസ്തുനികുതി അടയ്ക്കാം.
2021–22 വര്‍ഷത്തെ വ്യാപാര‑വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 31വരെ സാവകാശം അനുവദിച്ചു. ഈ കാലയളവിലും പിഴ അടയ്ക്കേണ്ടതില്ല. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ ആനുകൂല്യം മുന്‍വര്‍ഷം ലൈസന്‍സ് പുതുക്കാത്തവര്‍ക്കും നടപ്പുവര്‍ഷത്തേക്ക് പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും ബാധകമാകും.
അതിനിടെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന 2020 മാര്‍ച്ച് 25 മുതല്‍ മെയ് 15 വരെയുള്ള കാലയളവില്‍ കുടിശികയായ ഒറ്റത്തവണ കെട്ടിട നികുതി, ആഢംബര നികുതി എന്നിവയ്ക്കുള്ള പലിശ ഒഴിവാക്കി നല്‍കുന്നതിന് നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന് അറിയിച്ചു. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2020 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 24 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ആയത് പിന്നീട് മെയ് 15 വരെ നീട്ടുകയും ചെയ്തിരുന്നു.
ഈ കാലയളവില്‍ ഓഫീസുകള്‍ ഒന്നുംതന്നെ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കേണ്ട ഒറ്റത്തവണ കെട്ടിട നികുതിയും ആഢംബര നികുതിയും യഥാസമയം സ്വീകരിക്കാന്‍ കഴിയാതിരുന്നു. അത്തരം കേസുകളില്‍ പലിശ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് തീരുമാനം.
English Summary: Last date for land tax has been extended till December
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.