പെട്ടിമുടി പുനരധിവാസം: ദുരിതബാധിതർക്ക് കുറ്റിയാര്‍ വാലിയില്‍ സര്‍ക്കാര്‍ ഭൂമി നല്‍കും

സന്ദീപ് രാജാക്കാട്

രാജാക്കാട്:

Posted on September 19, 2020, 8:07 pm

സന്ദീപ് രാജാക്കാട്

പെട്ടിമുടി പുനരധിവാസത്തിനായി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കാനും കമ്പനി വീട് വച്ച് നല്‍കാനും തീരുമാനം. തോട്ടം തൊഴിലാളികള്‍ക്ക് പതിച്ച് നല്‍കിയ കുറ്റിയാര്‍ വാലിയിലായിരിക്കും ഇവര്‍ക്കും ഭൂമി നല്‍കുക. ഇവർക്ക് പട്ടയം നല്‍കുന്നതടക്കമുള്ള നടപടികള്‍ നടന്ന് വരികയാണെന്നും ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ വ്യക്തമാക്കി.

പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട എട്ട് കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഭൂമി സര്‍ക്കാര്‍ നല്‍കുകയും വീട് കമ്പനി നിര്‍മ്മിക്കുന്നതിനും തീരുമാനമായി. ഇതിന്റെ ഭാഗമായി കുറ്റിയാര്‍ വാലിയില്‍ ഇവര്‍ക്ക് ഭൂമി പതിച്ച് നല്‍കുന്നതിനാണ് തീരുമാനം. പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. പത്ത് ദിവസ്സത്തിനുള്ളില്‍ ഭൂമി അളന്ന് തിരിച്ച് പട്ടയം നല്‍കുന്നതിനാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഇവിടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തൊഴിലാളികള്‍ക്ക് കൈമാറും.

ENGLISH SUMMARY: LAND TO PETTIMUDI LANDSLIDE VICTIMS