Monday
23 Sep 2019

മലപ്പുറം കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

By: Web Desk | Saturday 10 August 2019 1:20 PM IST


മലപ്പുറം കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. രക്ഷാപ്രവര്‍ത്തനം രാവിലെ പുനരാരംഭിച്ചതിന് പിന്നാലെയാണ് മലയുടെ മറുഭാഗത്ത് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ഇതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് ദുഷ്‌കരമായിട്ടുണ്ട്. കവളപ്പാറയില്‍ മൂന്നു മൃതദേഹങ്ങള്‍ ഇതുവരെ കിട്ടിയിട്ടുണ്ട്.

വന്‍ ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങിയിരുന്നു. രണ്ടു കുട്ടികളടക്കം മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 38 പേര്‍ മണ്ണിടനടിയില്‍ കുടുങ്ങിയെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ അറുപതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related News