മഹാപ്രളയത്തിൽ തകർന്ന ഇടുക്കി വാഴവറയിലെ കണ്ണീർ കാഴ്ചകൾ

Web Desk
Posted on August 29, 2018, 2:46 pm

ഇടുക്കി ജില്ലയിലെ കട്ടപ്പനനിന്നും ഏതാണ്ട് പത്തുകിലോമീറ്റര്‍ അകലെയുള്ള വാഴവറയില്‍ പ്രളയം അതിന്റെ എല്ലാഭീകരതയോടും താണ്ഡവമാടുകയായിരുന്നു. പാടേ തകര്‍ന്നും ചരിഞ്ഞുംപോയ വീടുകള്‍ വാസയോഗ്യമല്ല. വീടുകള്‍ ചെളിമൂടിയനിലയില്‍, വഴിയേത് പുഴയേതെന്നറിയില്ല. വഴികള്‍ ഇനിയുണ്ടാകണം. ഭൂമിപോലും കണ്ടത്താനാകുന്നില്ല. ഈ വീടുകളില്‍ ഇതുവരെ അധികൃതര്‍ ആരും അന്വേഷിച്ച് എത്തിയില്ലെന്നുപറയുന്നു. നാശനഷ്ടത്തിന്റെ കണക്ക് പറയാന്‍പോലുമാകാതെയാണ് ആറുകുടുംബങ്ങള്‍ ഇവിടെ തുടരുന്നത്.

ഫാ .സാംജിയോട് കടപ്പാട്