മണ്ണിടിച്ചില്‍: മരണം അഞ്ചായി

Web Desk
Posted on June 30, 2018, 12:47 pm

ഇറ്റാനഗര്‍:  ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് ജവാന്‍മാര്‍ മരിച്ചു. അരുണാചല്‍ പ്രദേശില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ (ഐടിബിപി) അഞ്ച് പേരാണ് മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനത്തിനു മുകളില്‍ വലിയ പാറ അടര്‍ന്നു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.

20 അംഗ സംഘം പരിശീലനത്തിനായി ബസാറില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോകും വഴി ഉച്ചക്ക്​ 2.30 ഒാടു കൂടി ദേശിയപാതിയിലായിരുന്നു അപകടം. വാഹനം പൂര്‍ണമായും തകര്‍ന്നു. നാല് പേര്‍സംഭവ സ്ഥലത്തും ഒരാള്‍ ആശുപര്തിയില്‍ വെച്ചും മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.