19 April 2024, Friday

ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് ഒരു മരണം; 20 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2022 3:43 pm

ഹരിയാനയിലെ ബിവാനി ജില്ലയില്‍ ഖനനപ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു മരണം. 15 മുതല്‍ 20 വരെപ്പേര്‍ മണ്ണിനടിയില്‍ പെട്ടതായാണ് റിപ്പോര്‍ട്ട്. തോഷാം ബ്ലോക്കിലെ ഡാംഡം ഖനനപ്രദേശത്തെ മണല്‍ എടുക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ദേശീയ ഏജന്‍സി നല്‍കുന്ന സൂചന. മരണസംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഹരിയാന കൃഷിമന്ത്രി ജെപി ദലാല്‍ പറയുന്നത്. ഇപ്പോള്‍ ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ടെന്നും ഹരിയാന മന്ത്രി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ട് മാസത്തോളം ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ ഖനന നിരോധനം പിന്‍വലിച്ചത്. മേഖലയില്‍ വെള്ളിയാഴ്ചയാണ് ഖനന പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്.

Eng­lish sum­ma­ry; land­slide in Haryana
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.