Web Desk

ഷിംല

July 26, 2021, 9:25 am

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ഒമ്പത് മരണം

Janayugom Online

ഹിമാചല്‍ പ്രദേശില്‍ കിന്നോറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് കൂറ്റന്‍ പാറകള്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലാണ് വന്ന് വീണ് അപകടം ഉണ്ടായത്. മുന്ന് പേര്‍ക്ക് പരിക്കേറ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയതായി പൊലീസ് അറിയിച്ചു. മലമുകളില്‍ നിന്ന് വീണ പാറകള്‍ സാം​ഗ്​ല താ​ഴ്​വ​ര​യു​ടെ സ​മീ​പ​ത്ത് പാ​ല​വും നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളും ത​ക​ർ​ത്തു. ഇ​ന്തോ-​ടി​ബ​റ്റ​ൻ പോ​ലീ​സി​ൻറെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നടത്തിയത്. 

ENGLISH SUMMARY;Landslide in Himachal Pradesh; Nine deaths
You may also like this video