ഹിമാചല്‍ പ്രദേശില്‍ മഞ്ഞിടിച്ചില്‍: ഒരു സൈനികന്‍ മരിച്ചു

Web Desk

ഷിംല

Posted on February 20, 2019, 9:38 pm

ഹിമാചല്‍ പ്രദേശില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് സൈനികന്‍ മരിച്ചു. മറ്റു അഞ്ചു സൈനികര്‍ കുടുങ്ങി കിടപ്പുണ്ട്. കിന്നൗര്‍ ജില്ലയിലെ നാംഗ്യ മേഖലയില്‍ ബുധനാഴ്ച രാവിലെ 11 മണിക്കാണ് ശക്തമായ മഞ്ഞിടിച്ചിലില്‍ ആറ് സൈനികര്‍ കുടുങ്ങിയത്.

ഇന്ത്യചൈന അതിര്‍ത്തിയില്‍ ഷിപ്പി ലാ മേഖലയില്‍ വിന്യസിച്ച സൈനികരാണ് അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയില്‍ കൊണ്ടുപോകവെയാണ് മരണം. പ്രദേശത്ത് ഇന്തോ- ടിബറ്റന്‍ പൊലീസ് ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമായി നടത്തുന്നുണ്ട്. ജില്ലാ പൊലീസും സഹായത്തിനുണ്ട്.