24 April 2024, Wednesday

Related news

March 29, 2024
March 24, 2024
March 9, 2024
February 3, 2024
January 20, 2024
January 18, 2024
January 11, 2024
January 2, 2024
December 14, 2023
November 28, 2023

ഹിമാചൽ പ്രദേശിലെ കനത്ത മണ്ണിടിച്ചില്‍; മരണം 15 ആയി, 2000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

Janayugom Webdesk
ധർമ്മശാല
August 13, 2021 9:39 pm

ഹിമാചൽ പ്രദേശിലെ കിനൗറിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 15 ആയി. രണ്ടു വയസുള്ള കുട്ടിയുടെ മൃതദേഹവും ഇന്നലെ കണ്ടെത്തിയിരുന്നു. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.  മണ്ണിടിച്ചിലിൽ മറ്റു വാഹനങ്ങളോടൊപ്പം അപകടത്തിൽപ്പെട്ട ഹിമാചൽ ട്രാൻസ്പോർട്ട് ബസിന്റെ ബസിന്റെ അവശിഷ്ടങ്ങൾ നൂറ് മീറ്ററോളം ചിതറിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയിൽ അകപ്പെട്ട ബസിന്റെ ഭാഗങ്ങളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തിരച്ചിൽ തുടരുകയാണ്.

ലാഹോൾ- സ്പിതി ജില്ലയിലും ഇന്നലെ കനത്ത മണ്ണിടിച്ചിലുണ്ടായി. 13 ഗ്രാമങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അപകടത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് സമീപവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചത്.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ചന്ദ്രഭാഗ നദിയുടെ ഒഴുക്ക് തടസപ്പെട്ടതായും സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് നദിയിലേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.