മലപ്പുറം ശങ്കരമലയില്‍ ഉരുള്‍പൊട്ടി; 25 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Web Desk
Posted on September 12, 2019, 12:28 pm

മലപ്പുറം: മലപ്പുറം ജില്ലയിലെ ശങ്കരമലയില്‍ ഉരുള്‍പൊട്ടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തുള്ള കാരക്കോടന്‍ പുഴ കരകവിഞ്ഞ് ഒഴുകി. ഇതേ തുടര്‍ന്ന് സമീപത്തുള്ള നൂറോളം വീടുകളില്‍ വെള്ളം കയറി. അതേസമയം സംഭവത്തില്‍ ആളപായങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
25 കുടുംബങ്ങളെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും സ്ഥലത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.