Thursday
22 Aug 2019

മ്യാന്‍മാറും കാലവര്‍ഷക്കെടുതിയുടെ ഭീഷണിയില്‍; 51 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

By: Web Desk | Monday 12 August 2019 10:41 AM IST


മോണ്‍സ്‌റ്റേറ്റ്: മ്യാന്‍മാറിലും കാലവര്‍ഷം കനത്തു. മഴക്കെടുതിയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 51 ആയി. തെര്‍മല്‍ ഇമേജിങ് ഡിക്ടെക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇവിടെ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

മണ്ണിടിച്ചില്‍ ഇനിയും അനേകമാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മ്യാന്‍മാറിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളക്കെട്ടിലായി. മഴ കനത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്താപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

YOU MAY LIKE THIS VIDEO ALSO

Related News