Web Desk

കോട്ടയം

August 07, 2021, 5:08 pm

കോട്ടയം ഭാഗത്ത് പോകുന്നവര്‍ ശ്രദ്ധിക്കുക: മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിലനും സാധ്യത, യാത്രാ നിരോധനം ഏര്‍പ്പെടുത്തി

Janayugom Online
file photo

കോട്ടയത്ത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി. ഇതിനെത്തുടര്‍ന്ന് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ ഇവിടെ യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ കനക്കുന്നതോടെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ജാഗ്രതപാലിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി പുറപ്പെടുവിട്ട ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: land­slide like­ly in Kot­tayam; state dis­as­ter management

You may like this video also