Monday
18 Feb 2019

മണ്ണിടിച്ചില്‍: മണിപ്പൂരില്‍ ഒന്‍പത് പേര്‍ മരിച്ചു

By: Web Desk | Wednesday 11 July 2018 10:32 PM IST

ഇംഫാല്‍: കനത്ത മഴയെ തുടര്‍ന്ന് മണിപ്പൂരിലെ തമാംഗ്‌ലോംഗ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ കുട്ടികളുള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 2.30നും 3നും ഇടയിലായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കഴിഞ്ഞ മാസം അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പതിനേഴ് പേര്‍ മരിച്ചിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാല് ജില്ലകളിലായി 24,000 പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Related News