ബാണാസുര സാഗര്‍ അണക്കെട്ടില്‍ മണ്ണിടിച്ചില്‍; ഒന്നരയേക്കറോളം ഭൂമി സംഭരണിയില്‍

Web Desk
Posted on September 15, 2019, 9:27 am

വയനാട്: ഇക്കഴിഞ്ഞ അതി തീവ്ര മഴയില്‍ ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ കനത്ത മണ്ണിടിച്ചില്‍. ഡാമിന്റെ സ്പില്‍വേയില്‍ നിന്ന് അരക്കിലോമീറ്ററിനുള്ളിലാണ് മണ്ണിടിഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന തെങ്ങും കവുങ്ങുമെല്ലാം ഇപ്പോള്‍ റിസര്‍വോയറിന് നടുവിലാണ്. റിസര്‍വോയറിനരികിലൂടെ കെ.എസ്.ഇ.ബി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുതിയ റോഡും നിര്‍മിച്ചിരുന്നു. ഈ റോഡ് ഉള്‍പ്പെടെയാണ് വെള്ളത്തിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ശേഷിക്കുന്ന റോഡിലും വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നിലെ സ്വകാര്യ വ്യക്തിയുടെ ഒന്നരയേക്കറോളം ഭൂമിയാണ് സംഭരണിയിലേക്ക് ഇടിഞ്ഞു താഴ്ന്നത്.