ദേശീയപാത നിർമാണത്തിന് മണ്ണെടുക്കുന്ന കോട്ടോൽകുന്നിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് സമീപവാസികളായ കുടുംബങ്ങൾ ആശങ്കയിയില്‍. പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ നടത്തിയത് അനധികൃത മണ്ണെടുപ്പ് ആണെന്ന് ആരോപണം ഉയരുന്നുണ്ട്. കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ വടക്കേ കോട്ടോലിൽ സ്ഥിതിചെയ്യുന്ന കുന്നിൽ നിന്ന് ദേശീയപാത നിർമാണത്തിനാണ് മാസങ്ങളോളം മണ്ണെടുത്തത്.
ജിയോളജി വകുപ്പിന്റെ അനുമതിയോടെ നടത്തിയ മണ്ണെടുപ്പ് അനധികൃതമായാണ് നടത്തിയത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മണ്ണെടുത്ത ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ദേശീയപാതയുടെ നിർമാണത്തിന് ജിയോളജി വകുപ്പ് അനുവദിച്ച് നൽകിയതിൽ കൂടുതൽ മണ്ണ് കുന്നിൽ നിന്ന് കൊണ്ടു പോയെന്നാണ് ആരോപിക്കുന്നത്. 23000 ക്യൂബിക് മീറ്റർ മണ്ണാണ് സ്വകാര്യ കമ്പനിക്ക് ജിയോളജി വകുപ്പ് അനുവദിച്ചിരുന്നത്. കൂടാതെ കുന്നിനോട് ചേർന്ന് കിടക്കുന്ന വിവിധ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നും മണ്ണെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണെടുത്ത ഭാഗത്തുനിന്ന് കുത്തനെ മണ്ണെടുക്കുകയും ചെയ്തു. ഈ ഭാഗങ്ങലില്‍ നിന്നാണ് ഇപ്പോൾ മണ്ണിടിയുന്നത്. കുന്നിന്റെ താഴെ താമസിക്കുന്ന വീടുകൾക്കു സമീപം മണ്ണെടുത്ത ഭാഗത്തു നിന്ന് മണ്ണും വലിയ കല്ലുകളും താഴേക്ക് പതിക്കുന്നവെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.