24 April 2024, Wednesday

Related news

April 22, 2024
April 14, 2024
April 6, 2024
April 6, 2024
March 26, 2024
March 7, 2024
January 18, 2024
January 3, 2024
December 12, 2023
November 29, 2023

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; രണ്ടു വീടുകള്‍ തകര്‍ന്നു, ആളപായമില്ല

Janayugom Webdesk
കോട്ടയം/ പത്തനംതിട്ട
November 11, 2021 9:40 am

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. കോട്ടയം എരുമേലി തെക്ക് വില്ലേജിൽ കണമല എരുത്വാപ്പുഴ റോഡിൽ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം റോഡിലേക്ക് മണ്ണും കല്ലും ഒഴുകി വന്നത്. കീരിത്തോട് ഭാഗത്ത് ഉരുൾ പൊട്ടിയതായി അറിയുന്നു. കണമലയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. എടത്തിനകത്ത് ആന്റണി തെനിയപ്പാക്കൽ റോബിൻ എന്നിവരുടെ വീടുകളിൻ മണ്ണും വെള്ളവും കയറിയത്. റോബിന്റെ മാതാവ് മണ്ണിൽ പുതഞ്ഞു വെങ്കിലും രക്ഷപ്പെടുത്തി.സ്ഥലത്ത് പൊലീസ് ഫയർ ഫോഴ്സ് എത്തി. 

രാത്രി വൈകി 11 മണിയോടെ ആരംഭിച്ച മഴയാണ് ഉരുൾ പൊട്ടലിന് കാരണമെന്ന് കരുതുന്നു. പുഞ്ചവയൽ പാക്കാനം ഭാഗത്ത് വീടുകളിലും കടകളിലും വെള്ളം കയറി. രാത്രിയിൽ വനത്തിൽ നിന്നും വന്ന മലവെള്ള പാച്ചിലിലാണ് ഇത് സംഭവിച്ചത്. കാഞ്ഞിരപ്പള്ളി അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങൾ വെള്ളം കയറിയ ഏഴ് വീട്ടുകാരെ ഒഴിപ്പിച്ചിട്ടുണ്ട്. പാമ്പാടി ചങ്ങനാശ്ശേരി ടീം കാഞ്ഞിരപ്പള്ളി റിസർവ് ആയി ക്യാമ്പ് ചെയ്യുന്നുണ്ട്. റോഡ് ഗതാഗത യോഗ്യമല്ല. കാഞ്ഞിരപ്പള്ളി ടീം ദുരന്തബാധിത സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുന്നു. പത്തനംതിട്ട കോന്നി കോക്കാത്തോട് വനമേഖലയിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. കോക്കാത്തോട് ഒരേക്കര്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു. അട്ടച്ചാക്കല്‍ ‑കോന്നി റോഡില്‍ വെള്ളം കയറി. കനത്ത മഴ.യെത്തുടര്‍ന്ന് അച്ചന്‍ കോവില്‍ ആറില്‍ ജലനിരപ്പ് ഉയര്‍ന്നു.

eng­lish summary:Landslides in Kot­tayam and Pathanamthit­ta districts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.