നിർമ്മിത ബുദ്ധിയെ കുറിച്ച് 2019ലെ ജനയുഗം ഓണപതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം കാലിക്കറ്റ് സർവകലാശാല പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി.
‘നിർമ്മിത ബുദ്ധിയുടെ കാലത്തെ ഭാഷാ സാങ്കേതിക വിദ്യ’ എന്ന തലകെട്ടിൽ കാവ്യ മനോഹർ എഴുതിയ ലേഖനമാണ് ഒന്നാം വർഷ സയൻസ് വിഭാഗം വിദ്യാർത്ഥികളുടെ പാഠ്യ പദ്ധതിയിൽ ഈ വർഷം ഉൾപ്പെടുത്തിയത്.
ഭാഷയുടെ ഉപയോഗത്തെ സാങ്കേതിക വിദ്യ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് ലേഖനത്തിൽ പറയുന്നു . കയ്യിലൊതുങ്ങുന്ന കംപ്യുട്ടിങ് ഉപകരണങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. അപ്പോൾ മനുഷ്യരോടെന്നപോലെ അവയോടും സംവദിക്കേണ്ട ആവശ്യം വർധിക്കുന്നുവെന്നും വിവരിക്കുന്ന ലേഖനത്തിൽ നിർമ്മിത ബുദ്ധിയുടെ ഭാഗമായ ആമസോണിന്റെ അലക്സയുടെ സേവനത്തെ പറ്റിയും പ്രതിപാദിക്കുന്നുണ്ട് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.