ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്

Web Desk
Posted on November 05, 2017, 1:37 pm

കൊച്ചി: ലാവ​ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്​തനാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. നവംബര്‍ 20ന്​ മുൻപ് ​ സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്​ വാര്‍ത്തകള്‍. മറ്റ്​ പ്രതികളെ കുറ്റവിമുക്​തരാക്കാത്ത സാഹചര്യത്തില്‍ പിണറായിക്കെതിരെയും കുറ്റം നിലനില്‍ക്കുമെന്നാണ്​ സി.ബി.ഐ വാദം.

ലാവ​ലിന്‍ കേസ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ്​ പ്രതികളെ കുറ്റവിമുക്​തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ വിധി ഹൈകോടതി ശരിവെച്ചിരുന്നു. ജസ്​റ്റിസ്​ ഉബൈദി​ന്റെ ബെഞ്ചാണ്​ പിണറായിയെ കുറ്റവിമുക്​തനാക്കിയത്​. എന്നാല്‍, കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന്​ കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥര്‍ ​നിയമ നടപടികള്‍ നേരിടണമെന്നും ഹൈകോടതി വ്യക്​തമാക്കിയിരുന്നു.