Web Desk

തിരുവനന്തപുരം

January 15, 2021, 10:18 am

എല്ലാ വീട്ടിലും ലാപ്ടോപ്പ്;ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്

Janayugom Online

സംസ്ഥാനത്തെ എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനു വേണ്ടി കെഎസ്എഫ്ഇ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ വായ്പ ലഭ്യമാക്കും.ദുര്‍ബല വിഭാഗങ്ങള്‍ക്കും പകുതി വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കും. കേരളം ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

കെഫോണ്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും. കെ ഫോണ്‍ പദ്ധതി ജൂലൈയോടെ പൂര്‍ത്തിയാക്കും.

കെഫോണ്‍ പദ്ധതി വരുന്നതോടെ കുറഞ്ഞ ചെലവില്‍ നെറ്റ് ലഭ്യത ഉറപ്പുവരുത്തും. പത്ത് എംബിപിഎസ് മുതലുളള സ്പീഡില്‍ കെ ഫോണ്‍ വഴി നെറ്റ് ലഭ്യമാക്കാനാവും. കെഫോണ്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് കുത്തക ഇല്ലാതാക്കും. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം നല്‍കും. സര്‍ക്കാര്‍ ഓഫീസുകളെ ഇന്റര്‍നെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ENGLISH SUMMARY: LAPTOP TO ALL HOUSES AND FREE INTERNET TO BPL FAMILIES

YOU MAY ALSO LIKE THIS VIDEO