25 April 2024, Thursday

ഹൈദരാബാദിനെ ലാറ ബാറ്റിങ് പഠിപ്പിക്കും

Janayugom Webdesk
ഹൈദരാബാദ്
December 23, 2021 9:31 pm

2022 ഐപിഎല്ലിനു മുന്നോടിയായി സണ്‍റൈസേഴസ് ഹൈദരാബാദിന്റെ ബാറ്റിങ് കോച്ചായി വെ­സ്റ്റിൻഡീസിന്റെ ഇതിഹാസം ബ്രയാൻ ലാറ. കഴിഞ്ഞ സീസണിലെ ദയനീയ പുറത്താകല്‍ ഇനി ആവര്‍ത്തിക്കാതിരിക്കാൻ ശക്തമായ കോച്ചിങ് സ്റ്റാഫുകളെയാണ് ഹൈദരാബാദ് തിരഞ്ഞെടുത്തിരിക്കുന്നത്. ബൗളിങ് കോച്ചായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡേല്‍ സ്റ്റെയ്നെയും തിരെഞ്ഞടുത്തു. എന്നാല്‍ സൂപ്പര്‍ താരമായ ഡേവിഡ് വാര്‍ണറെ ഇക്കുറി മെഗാ ലേലത്തില്‍ ഒഴിവാക്കിയത് ഹൈദരാബാദിനു തിരിച്ചടിയാകും. മികച്ച ഫോമിലാണ് വാര്‍ണറുളളത്. പുതിയ ടീമുകള്‍ വാര്‍ണറെ പൊന്നും വില കൊടുത്തു സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് പ്രേമികളും നിരൂപകരും വിലയിരുത്തുന്നത്. വരും ലേലത്തില്‍ മികവുറ്റ യുവ താരങ്ങളെയാണ് ഹൈദരാബാദ് ലക്ഷ്യമിടുന്നത്. 

ENGLISH SUMMARY: Lara will teach Hyder­abad batting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.