19 April 2024, Friday

Related news

March 24, 2024
March 12, 2024
March 3, 2024
January 19, 2024
January 12, 2024
December 12, 2023
November 5, 2023
October 5, 2023
October 5, 2023
October 3, 2023

റെയ്ഡിൽ വൻ ആയുധശേഖരം പിടികൂടി

Janayugom Webdesk
ശ്രീനഗര്‍
April 19, 2022 4:17 pm

ജമ്മു കശ്മീരിൽ നടന്ന റെയ്ഡിൽ വൻ ആയുധശേഖരം പിടികൂടി. കുപ്‍വാരയിൽ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെടുത്തത്. പത്ത് പിസ്റ്റലുകളും പതിനേഴ് സെറ്റ് തിരകളും 54 പിസ്റ്റൽ റൗണ്ടുകളും അഞ്ച് ഗ്രനേഡുകളും പിടിച്ചെടുത്തു. കേസ് രജിസ്റ്റർ ചെയ്ത ജമ്മു കശ്മീ‍ർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച് ഹന്ദ്വാരയിൽ നിന്ന് തോക്കും തിരകളുമായി ഒരു ഭീകരനെ സുരക്ഷസേന പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച അനന്തനാഗിൽ വച്ചും എകെ 56 തോക്കുകളും പിസ്റ്റലുകളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡിൽ വൻ ആയുധശേഖരം പിടികൂടിയത്.

Eng­lish summary;Large cache of weapons seized dur­ing raid

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.