Web Desk

കൊഹിമ

November 27, 2020, 6:47 pm

നാഗാലാൻഡില്‍ വൻ വജ്ര ശേഖരം കണ്ടെത്തി

Janayugom Online

നാഗാലാൻഡിലെ ഒരു പ്രദേശത്ത് വൻ വജ്ര ശേഖരം കണ്ടെത്തി. ഇവ വാരിയെടുക്കാനായി നിരവധി പേർ ഇവിടെയെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. നാഗാലാൻഡിലെ മ്യാൻമർ അതിർത്തിക്കടുത്തുള്ള മോൺ ജില്ലയിലെ വാഞ്ചിങ് എന്ന ഗ്രാമ പ്രദേശത്താണ് പ്രകൃതി തന്നെ ഒരുക്കിയ വലിയ വജ്രനിധിയുള്ളത്. ഇതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നഗാലാൻഡ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

വജ്രം ലഭിക്കുന്ന വാർത്ത പരന്നതോടെ ഇതു കണ്ടെത്താനായി നൂറുകണക്കിന് ഗ്രാമവാസികൾ ഗ്രാമത്തിലെ ഒരു ചെറിയ കുന്നിൽ കുഴിക്കുന്ന വീഡിയോ വ്യാഴാഴ്ച വൈറലായിരുന്നു. കുന്നിൽ നിന്ന് വജ്രം പോലുള്ള കല്ലുകൾ ഗ്രാമവാസികൾ കുഴിച്ചെടുത്തു. ഈ പ്രദേശത്ത് തമ്ബടിച്ച് വിലയേറിയ ലോഹം കുഴിക്കാനുള്ള ശ്രമം ഗ്രാമവാസികൾ തുടരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കി.

അതേസമയം പ്രദേശത്ത് നിന്ന് വജ്രക്കല്ലുകൾ കണ്ടെത്തിയത് സംബന്ധിച്ച് നാഗാലാൻഡ് ജിയോളജി വിഭാഗവും ഖനന വിഭാഗവും പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ പഠനത്തിന് ശേഷം മാത്രമെ കല്ലുകൾ വജ്രമാണോ അതോ മറ്റെന്തെങ്കിലും ലോഹമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയുവെന്നും അധികൃതർ വ്യക്തമാക്കി.

you may also like this video