March 26, 2023 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

ചൂതാട്ടനഗരത്തിൽ ഭവനരഹിതർ അന്തിയുറങ്ങുന്നത് പൊതു കാർ പാർക്കിങ്ങിൽ

Janayugom Webdesk
ലസ് വെഗാസ്
April 1, 2020 11:40 am

ആഡംബരനഗരമായ ലാസ് വേഗാസിൽ നൂറുകണക്കിന് ഭവനരഹിതർ അന്തിയുറങ്ങുന്നത് പൊതു കാർപാർക്കിങ് ഏരിയയിൽ. പ്രദേശത്ത് ഭവനരഹിതനായ ഒരാളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അഞ്ഞൂറോളം പേരെ ഇവന്റ് മാനേജ്മെന്റിന് വേണ്ടി തയ്യാറാക്കിയ കാർപാർക്കിങിലേക്ക് മാറ്റി താമസിപ്പിച്ചത്. കടുത്ത വിമർശനം ഉയർന്നതോടെയാണ് ഇവിടെത്തിയവർക്ക് ആവശ്യമായ കിടക്കയും പുതപ്പും അധികൃതർ നൽകിയത്.

വടക്കേ അമേരിക്കയിലെ നിവാദയിൽ സ്ഥിതിചെയ്യുന്ന ലസ് വെഗാസ് ചൂതുകളിയുടെ ആഗോളതലസ്ഥാനമായാണ് അറിയപ്പെടുന്നത്. അമേരിക്കയില്‍ ചൂതാട്ടം നിയമവിധേയമാക്കിയിരിക്കുന്ന മൂന്നു നഗരങ്ങള്‍ ലാസ് വേഗാസ്, നെവാദയിലെ തന്നെ മറ്റൊരു നഗരമായ റീനോ, ന്യൂ ജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റി എന്നിവയാണ്. ഒറ്റപ്പെട്ട ചൂതാട്ടകേന്ദ്രങ്ങള്‍ രാജ്യത്തു പലയിടങ്ങളിലുമുണ്ടെങ്കിലും ശ്രദ്ധ നേടിയിട്ടുള്ളവ ഇവ മൂന്നുമാണ്. റെയ്‌സ് കാര്‍ ട്രാക്കുകള്‍, തീം പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് ഇവിടുള്ളത്.

1997ല്‍ ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക് എന്ന കസീനോ തുറന്ന ദിവസം ഒരു ലക്ഷത്തിലധികം പേർ ഇവിടം സന്ദർശിച്ചിരുന്നു. ഒരു കൊല്ലം മുപ്പതു ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ ലാസ് വേഗാസിലെത്തുന്നു എന്നാണു കണക്ക്. അതിഥികളെ തൊട്ടടുത്തുള്ള മറ്റു രണ്ടു ആകര്‍ഷണങ്ങളായ ഗ്രാന്റ് കാനിയനിലേക്കും ഹൂവര്‍ ഡാമിലേക്കും നയിക്കുക, അവിടേക്ക് ഹെലികോപ്റ്റര്‍ സവാരി സംഘടിപ്പിക്കുക എന്നിങ്ങനെ വേഗാസിനു പുറത്തേക്കും ചില കമ്പനികള്‍ അവരുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യത്തിലാണ് ഭവനരഹിതരെ കാർപാർക്കിങിൽ താമസിപ്പിക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കൊറോണ ഭീതിനിൽക്കുന്ന സാഹചര്യത്തിൽ 15,00,00 മുറികൾ നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഭവനരഹിതരെ വഴിയരുകിൽ കിടത്തിയത്. കൊറോണ വൈറസ് ഭീതി തുടരുന്ന സാഹചര്യത്തിൽ ഒരു ആഢംബര നഗരം ചെയ്ത ഏറ്റവും ഹീനമായ പ്രവൃ‍ത്തിയെന്നാണ് ഇതിനെ പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്.

Eng­lish Sum­ma­ry; Las Vegas park­ing lot turned into home­less shelter

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.