Sunday
21 Jul 2019

അമേഠിയില്‍ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്

By: Web Desk | Thursday 11 April 2019 2:09 PM IST


ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണമുന്നയിച്ച്‌ കോണ്‍ഗ്രസ്. ലേസര്‍ തോക്ക് ഉപയോഗിച്ച്‌ രാഹുലിനെ ലക്ഷ്യം വച്ചുവെന്നാണ് ആരോപണം. രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഏഴുതവണ രാഹുലിനെ  വെടിവെയ്ക്കാന്‍ ഉന്നം വച്ചുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

അമേഠിയില്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ഈ റോഡ് ഷോയില്‍ രാഹുലിന്‍റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഗുരുതരമായ പാളിച്ച സംഭവിച്ചുവെന്നും  പാര്‍ട്ടി ആരോപിക്കുന്നു.
രാഹുലിന്‍റെ തലയില്‍ പതിച്ച രശ്മി ഒരു സ്നിപര്‍ ഗണില്‍ (വളരെ ദൂരെ നിന്നും വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന തോക്ക്)  നിന്നും വന്നതാവാം എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വയക്കുന്നത്.
Related News